Thursday, July 24, 2025

ഡോ: ശാന്താ റാം ചരമവാർഷികം

ശാന്താറാം 
സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടിക്കാരുടെ 
പ്രിയപ്പെട്ട ആതുരസേവകൻ 
ഡോ:ശാന്താറാമിന്റെ 
മൂന്നാം ചരമ വാർഷീകാചരണം 
വിപുലമായ ഒരിപാടികളോടെ 
നടത്തി 
വെറുംകൈയോടെ എത്തുന്നപട്ടിണി പാവങ്ങളാ യരോഗികൾക്കും ചികിത്സ 
ഉറപ്പാക്കുന്നതായിരുന്നു 
ഡോക്ടറുടെ രീതി .
ഗ്രാമപ്പഞ്ചായത്ത് 
കൈതപ്പൊയിൽ ആരോഗ്യ 
കേന്ദ്രത്തിന് ഡോ ശാന്തറാം 
സ്മാരക നാമകരണകർമ്മം 
നജീബ് കാന്തപുരം എം 
എൽ എ നിർവഹിച്ചു .
ഗ്രാമപഞ്ചായത്തിലെ 
മുഴുവൻ ഹരിതകർമ 
സേനാംഗങ്ങളേയും 
ഉപഹാരം നൽകി ആദരിച്ചു.
ഇവർക്കുള്ള ഓണക്കോടിയും ഉപയോഗ 
പാത്രങ്ങളുടെയും വിതരണം 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
നജ്മുന്നിസ ഷെരീഫ് നിർവഹിച്ചു .
സൗഹൃദ വേദി കൺവീനർ 
വി കെ ഹുസൈൻ കൂട്ടി 
അദ്ധ്യക്ഷത വഹിച്ചു .
കോഡിനേറ്റർ കെ സിദ്ദിഖ് 
സ്വാഗതം പറഞ്ഞു .
സി എ മുഹമ്മദ് അനുസ്മരണ പ്രഭാഷണം 
നടത്തി .ഗ്രാമപഞ്ചാത്ത് 
വൈസ് പ്രസിഡന്റ് ഷിജു 
ഐസക് ഡോ :ജയകൃഷ്ണൻ 
ഡോ :വിജിൻ ജോസ് 
ബ്ളോക് പഞ്ചായത്ത് 
മെമ്പർ ബുഷ്‌റഷാഫി 
സ്റ്റാന്റിൻഡിങ് കമ്മിറ്റി 
ചെയർപേഴ്സൺ റംല 
അസീസ് ഗ്രാമപഞ്ചായത്ത് 
അംഗങ്ങളായ പി എം ആയിഷബീവി ,കെ രാധടീച്ചർ ,വിവിധ സംഘടനാ പ്രതിനിധി 
കളായ സി കെ മുഹമ്മദ്അലി,ഷാഫി വളഞ്ഞപാറ ,ടി കെ നാസർ ,എ പി 
ബഷീർ ,കെ എ ഐസക് 
കെ എം ഡി മുഹമ്മദ് ,മാക്കണ്ടി മുജീബ് 
ടി കെ സുബൈർ പ്രസംഗിച്ചു

No comments:

Post a Comment

കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കും

കട്ടിപ്പാറ : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങള...