Thursday, July 24, 2025

പത്താംക്ലാസുകാരി എട്ടാം മാസത്തിൽ പ്രസവിച്ചു; പോലിസ് അന്വേഷണം

കാഞ്ഞങ്ങാട് പത്താം ക്ലാസ് വിദ്യാര്‍ഥി എട്ടാം മാസത്തിൽ പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചായിരുന്നു പ്രസവം. ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പക്ഷേ, കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നില്ല. അതിനാല്‍, ഡിഎന്‍എ പരിശോധനയിലൂടെ തെളിവ് കണ്ടെത്താനാണ് പോലിസ് ശ്രമിക്കുന്നത്. രക്ഷിതാക്കളെ പോലിസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കും.പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്.

No comments:

Post a Comment

തടി കുറയ്ക്കാൻ,യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കന്യാകുമാരി:തടി കുറയ്ക്കാൻ യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടി...