Tuesday, July 15, 2025

ഹരിത കര്‍മ സേന ഇനി വീടുകളില്‍ നിന്ന് ഇങ്ങോട്ട് പണം നല്‍കി ഇ മാലിന്യം ശേഖരിക്കും; വിവിധ ഇനങ്ങളുടെ വില നിശ്ചയിച്ചു

പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും


തിരുവനന്തപുരം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇ മാലിന്യം (ഇലക്ട്രോണിക്‌സ് മാലിന്യം) ശേഖരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ വീട്ടിലെത്തി ഇ മാലിന്യങ്ങള്‍ പണം നല്‍കി ശേഖരിക്കും. ഇ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

വര്‍ഷത്തില്‍ 2 തവണയാകും ഓരോ പ്രദേശത്തും ഇ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേനയെത്തുക. ആദ്യ ഘട്ടത്തില്‍ നഗരസഭ, കോര്‍പറേഷന്‍ പരിധിയിലാകും പദ്ധതി നടപ്പിലാകുക. തുടര്‍ന്ന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. കൃത്യമായ വില നല്‍കിയാണ് ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക.
പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും നല്‍കും. എല്‍സിഡി/എല്‍ഇഡി ടിവി-16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീന്‍-21 രൂപ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍-12 രൂപ, സീലിങ് ഫാന്‍-41 രൂപ, മൊബൈല്‍ ഫോണ്‍-115, സ്വിച്ച് ബോര്‍ഡ്-17 രൂപ, എസി-58 രൂപ എന്നിങ്ങനെയാണ് ഒരു കിലോഗ്രാമിനുള്ള നിരക്ക്.

No comments:

Post a Comment

നിമിഷപ്രിയ കടുത്തകുറ്റവാളി, ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണം; കാസ.

നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യല്‍മീഡിയില്‍ പങ്കു...