Tuesday, July 15, 2025

നിമിഷപ്രിയ കേസ്: 'മനുഷ്യൻ എന്ന നിലക്കാണ് ഇടപെട്ടത്; അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇല്ല' കാന്തപുരം"

ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട് 


കോഴിക്കോട്: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെന്ന നിലക്കാണ് താൻ ഇടപെട്ടതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. നിലവിൽ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയിൽ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു. ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു."
 
 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...