പേരാമ്പ്ര: നിപ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനല്‍കാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ.
നവകേരളസദസ്സില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്.
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ കുടുംബത്തിലെ മൂസ മുസ്ല്യാരും മക്കളായ സാലിഹും സാബിത്തും നിപ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തില്‍ നിപ ബാധിക്കാതെ രക്ഷപ്പെട്ടത്.
സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നല്‍കാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെകാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോള്‍ വായ്പയുടെകാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസ്സില്‍ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നല്‍കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നല്‍കിയത്. അതിനുള്ള മറുപടിയിലാണ് ജോലിനല്‍കാൻ നിർവാഹമില്ലെന്ന് സർക്കാർ അറിയിച്ചത്.
രാഷ്ട്രീയത്തിനുമുന്നില്‍ മനുഷ്യത്വവും അനുകനവകേരളസദസ്സില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്.
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ കുടുംബത്തിലെ മൂസ മുസ്ല്യാരും മക്കളായ സാലിഹും സാബിത്തും നിപ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തില്‍ നിപ ബാധിക്കാതെ രക്ഷപ്പെട്ടത്.
സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നല്‍കാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെകാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോള്‍ വായ്പയുടെകാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസ്സില്‍ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നല്‍കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നല്‍കിയത്. അതിനുള്ള മറുപടിയിലാണ് ജോലിനല്‍കാൻ നിർവാഹമില്ലെന്ന് സർക്കാർ അറിയിച്ചത്.
രാഷ്ട്രീയത്തിനുമുന്നില്‍ മനുഷ്യത്വവും അനുകമ്പയുംസൗഹൃദവും കുടുംബവും എല്ലാം സമമാണെന്നും രാഷ്ട്രീയനേട്ടങ്ങള്‍ക്കനുസരിച്ചിരിക്കും ലഭിക്കുന്ന പരിഗണനയെന്നും മുത്തലിബ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
No comments:
Post a Comment