Monday, July 21, 2025

ഇളനീർ പറിക്കാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ.

കോട്ടയം: കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള ഇളനീർ പറിക്കാൻ തെങ്ങില്‍ കയറിയ യുവാവിനെ തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു  തെങ്ങിൽ കയറിയത്.
ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലാരുന്നു മൃതദേഹം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. . ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. 

No comments:

Post a Comment

പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇ‌ടാറില്ല', വിഎസ്സിന്റെ മരണത്തില്‍ അധ്യാപകൻ- '

ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച്‌ ...