Tuesday, July 22, 2025

കാന്തപുരം ചര്‍ച്ച ചെയ്യുന്ന സംഘവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തലാലിന്റെ കുടുംബം

വിശ്വസിച്ചവരേ, അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരോടൊപ്പം ആയിരിക്കുകയും ചെയ്യുക".’



സന്‍ആ: നിമിഷപ്രിയയുടെ കാര്യത്തില്‍ കാന്തപുരം എ.പി ബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യമനി സൂഫി പണ്ഡിതരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് അല്‍ മഹദി അറിയിച്ചു. യമിനിലെ ഒരു വിഭാഗം കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നടത്തുന്നതായി അറിയാമെന്നും എന്നാല്‍ അവര്‍ക്ക് തങ്ങളുടെ കുടുംബവുമായി ബന്ധമില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അബ്ദുല്‍ ഫത്താഹ് അല്‍ മഹദി വ്യക്തമാക്കി.

തുടര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയെ ആവശ്യമുണ്ടെന്ന് അറിയിച്ച് കാന്തപുരം കത്തയച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച മലയാള മാധ്യമങ്ങളിലെ വാര്‍ത്തകളുടെ പോസ്റ്ററുകള്‍ പങ്കുവെച്ചാണ് ഫത്താഹ് തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം പറയുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്ന് സുപ്രിംകോടതി അറിയിച്ച സാഹചര്യത്തിലാണ് കാന്തപുരം കേന്ദ്രത്തിന് കത്ത് നല്‍കിയത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.




അബ്ദുല്‍ ഫത്താഹ് അല്‍ മഹദിയുടെ കുറിപ്പ്: ഒരു വിഭാഗം കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നടത്തുന്നതായി അറിയാം. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ കുടുംബവുമായി ബന്ധമില്ല. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടാണ് കുടുംബത്തിന്റെത്. കാന്തപുരത്തോടുള്ള ഞങ്ങളുടെ അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവും അറിയിക്കട്ടെ, കാന്തപുരവുമായി ബന്ധപ്പെട്ടതായോ ചര്‍ച്ച നടത്തിയതായോ ആരോപിക്കപ്പെടുന്ന ആളുകള്‍ ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അവരെ ഒരു സമയത്തും സ്ഥലത്തും ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. കൂടാതെ ഞങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പിന്തുണക്കാരോ ആണെന്ന് അവകാശപ്പെടുന്ന, ഞങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ സ്വയം സംസാരിക്കുന്ന, മുറിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന ചില ആളുകള്‍ കാന്തപുരത്തിന്റെ സംഘവുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് നിയമപരമായും മാനസികമായും അസ്വീകാര്യമാണെന്നും മഹ്ദി അറിയിച്ചു.‘ഹേ വിശ്വസിച്ചവരേ, അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരോടൊപ്പം ആയിരിക്കുകയും ചെയ്യുക.’
’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...