താമരശ്ശേരി: താമരശേരി യിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം.മാനന്തവാടി തരുവണ സ്വദേശി യൂസഫിനാണ് പരുക്കേറ്റത്. ലോഡിനു മുകളിലെ ടാർപ്പായ കയർ ഉപയോഗിച്ച് കെട്ടുന്നതിനിടയിൽ അമിത വേഗതയിലെത്തിയ കാറിടിച്ചു ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു യൂസഫ്. ഗുരുതരമായി പരുക്കേറ്റ യൂസഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കോഴിക്കോട് ചലച്ചിത്രം