Tuesday, July 22, 2025

തേങ്ങയ്ക്ക് പിറകെ അടയ്ക്കയും; ഒരാഴ്ചയ്ക്കിടെ ഉയര്‍ന്നത് അഞ്ചു രൂപ, ഒരെണ്ണം 13രൂപ

കേരളത്തില്‍ തേങ്ങയുടെ വില കുതിച്ചുയരുന്ന തോടൊപ്പം തന്നെ അടയ്ക്കയുടെ വിലയും കുത്തനെ ഉയരുന്നു.

നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതിനാലാണ് സംസ്ഥാനത്ത് അടയ്‌ക്കയ്‌ക്ക് വില ഉയരാൻ കാരണം. നിലവില്‍ ഒരു അടയ്ക്കയ്ക്ക് 13 രൂപ നല്‍കേണ്ട അവസ്ഥയാണ്. ഒരാഴ്ച്ച കൊണ്ടാണ് അടയ്ക്കയുടെ വിലയില്‍ ഇത്രയേറെ വർധിച്ചത്.

നേരത്തേ എട്ടു രൂപ വരെയായിരുന്നു ഒരു അടയ്ക്കയുടെ വില. ഒരാഴ്ച്ചയില്‍ അഞ്ചു രൂപയുടെ വർധനവാണുണ്ടായത്. മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിപണികളില്‍ ലഭിക്കുന്നത്. നാടൻ അടയ്ക്കയേക്കാള്‍ വലുപ്പമുണ്ട് എന്നതും ഏത് കാലത്തും ഇവിടങ്ങളില്‍ നിന്നും അടയ്ക്ക ലഭിക്കും എന്നതുമാണ് ഈ പ്രദേശങ്ങളെ വ്യാപാരികള്‍ ആശ്രയിക്കാൻ കാരണം.

കാലാവസ്ഥാവ്യതിയാനമാണ് കേരളത്തിലെ അടയ്ക്കാ കർഷകരെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നത് വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാല്‍ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.

ചില സ്ഥലങ്ങളില്‍ ശ്രീലങ്കൻ അടയ്ക്കയും സുലഭമായി ലഭിയ്ക്കുന്നുണ്ട്. കിലോ 260 രൂപ നിരക്കില്‍ മൊത്ത വില്‍പ്പനക്കാർ വാങ്ങുന്ന അടയ്ക്ക എണ്ണിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. കൊട്ടപ്പാക്കിന് കിലോയ്ക്ക് 400 ന് മുകളില്‍ വില വന്നിരുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...