Tuesday, July 22, 2025

പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇ‌ടാറില്ല', വിഎസ്സിന്റെ മരണത്തില്‍ അധ്യാപകൻ- '

ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച്‌ അധ്യാപകനെ അറസ്റ്റ് ചെയ്തു.

നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. 'പട്ടികള്‍ ചത്താല്‍ ഞാന്‍ സ്റ്റാറ്റസ് ഇടാറില്ല' എന്ന വാട്ട്‌സാപ്പ് സ്റ്റാറ്റസാണ് കേസിനും അറസ്റ്റിനും കാരണം.വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച്‌ പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...