Thursday, July 10, 2025

എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ജൂലൈ 12, 13 തീയതികളില്‍ അണ്ടോണയില്‍

താമരശ്ശേരി : കേരളീയ സമൂഹത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സാഹിത്യ- സാംസ്‌കാരിക രംഗത്ത് വിപ്ലവകരമായ സ്വാധീനം ചൊലുത്തുന്ന എസ് എസ് എഫ് 32ാമത് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ജൂലൈ 12, 13 (ശനി, ഞായര്‍) തിയ്യതികളില്‍ അണ്ടോണയില്‍ അരങ്ങേറും.
ഫാമിലികളില്‍ നിന്ന് തുടങ്ങി ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ മികവ് തെളിയിച്ച 1000ത്തോളം വിദ്യാര്‍ഥികളാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 150ലധികം മത്സരങ്ങളാണ് നടക്കുന്നത്. 6 സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും ഡിവിഷന്‍ പരിധിയിലെ 8 കലാലയങ്ങളില്‍ നിന്നുള്ള 100ഓളം മത്സരാര്‍ത്ഥികളും സര്‍ഗപോരാട്ടത്തിന് ഇറങ്ങും.


സാഹിത്യോത്സവിന്റെ ഉദ്ഘാടനം 2025 ജൂലൈ 12ന് വൈകിട്ട് 7 മണിക്ക് മാപ്പിളപ്പാട്ട്് കലാകാരന്‍ ബാപ്പു വെള്ളിപ്പറമ്പ് നിര്‍വ്വഹിക്കും. 

സ്വാഗതസംഘ കണ്‍വീനര്‍ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എസ് വൈ എസ് കോഴിക്കോട് നോര്‍ത്ത് ജനറല്‍ സെക്രട്ടറി സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തും.  ജൂലൈ 13-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ലത്തീഫ് അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള എക്‌സിക്യൂട്ടീവ് സ്വാദിഖ് നിസാമി വെള്ളില സന്ദേശ പ്രഭാഷണം നടത്തുമെന്ന് എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറീച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ഷുഹൈബ് ഹുമൈദി അസഖാഫി 
ഡിവിഷന്‍ സെക്രട്ടറി സലാഹുദ്ധീൻ സഖാഫി അടിവാരം 
ഡിവിഷന്‍ സെക്രട്ടറി. ജസീർ കുഞ്ഞുകുളം 
എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസ്; ഷാജന്‍ സ്‌കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്...