Wednesday, June 11, 2025

ആസാനേ ചതിച്ചു.....GPay, Phonepay ഇനി ചെലവേറും; 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടിനും ചാർജ് ഈടാക്കും

GPay, PhonePe ഇല്ലാത്ത എന്ത് കാര്യങ്ങളാ നാട്ടിൽ ഉള്ളത്, യാചകൻ മാർ മുതൽ കച്ചവടക്കാർ വരെയും ഇന്ന് പണമിടപാടുകൾ ക്ക് സർവ്വ സാധാരണമായി ഉപയോഗിച്ച് വരുന്നത് ജി പേ,ഫോൺപേ തുടങ്ങിയ വയാണല്ലോ, ,,,
പണ്ട് സിഗരറ്റ് നിലവിൽ വരികയും സാധാരണക്കാരായ ആൾക്കാർ ആർക്കും അതെന്ത് എന്ന് അറിയാൻ പറ്റാതിരിക്കുകയും ചെയ്തപ്പോൾ കുശാഗ്ര ബുദ്ധി കളായ ബിസിനസ് കാർ ഒരു ഐഡിയ അങ്ങ് പുറത്തെടുത്തു.എല്ലാവർക്കും ഫ്രീയായി ഓരോ സിഗരറ്റ് വലിക്കാൻ കൊടുത്തു, ഉപയോഗിച്ച്, ഉപയോഗിച്ച് അതില്ലാത്ത അവസ്ഥ യിലേക്ക് വളരെ പെട്ടന്ന് കാര്യങ്ങൾ മാറി...., പിന്നെ സിഗരറ്റ് വലിക്കാൻ മുട്ടുന്ന വർ കീശയിൽ കയ്യിട്ടു തുടങ്ങി....
..ഇതേ ഐഡിയ ഒരു വലിയ വ്യവസായിയും അങ്ങ് പരീക്ഷിച്ചും, ഫലം അദ്ദേഹത്തിന്റെ ഫോണിലും, നെറ്റ് വർക്കിങിനും വെച്ചടി വെച്ചടി യാണ് കേറ്റം, ചൂണ്ടയിൽ കുരുങ്ങിയ പോയതോടെ അവർക്ക് ചിലവായതും കോടാനുകോടി കീശയിൽ വന്നപ്പോഴാണ് മറ്റ് കമ്പനികൾ ഉണർന്നത്.ഉപഭോക്താകളെല്ലാം വലിയ വില നൽകി അവിടെ തന്നെ നിന്നു,ചിലരൊഴികെ....അതേപോലെയൊരു അവസ്ഥ യിലേക്ക് നമ്മുടെ ഓൺലൈൻ മണിട്രാൻസക്ഷനും....ഉപയോഗം സാധാരണക്കാർ വരെ ജീവിതത്തിൻ്റെ ഭാഗമാക്കിയതോടെ ഇനി അത്തരം ഓൺലൈൻ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന. അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന ചെലവുകളും കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകളെയും പേയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനായി, 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റുകളിലും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വ്യാപാരി വിറ്റുവരവിനേക്കാൾ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് അനുവദിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് എൻ‌ഡി‌ടി‌വി ആണ് റിപ്പോർട്ട് ചെയ്തത്. ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.


ചെറിയ യുപിഐ പേയ്‌മെന്റുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും, വലിയ ഇടപാടുകൾക്ക് ഉടൻ മർച്ചന്റ് ഫീസ് ഈടാക്കും. ഇത് 2020 ജനുവരി മുതൽ നിലവിലുണ്ടായിരുന്ന സീറോ-എംഡിആർ നയം പുനസ്ഥാപിക്കലാണെന്നു സര്ക്കാർ വൃത്തങ്ങൾ പറഞ്ഞു. റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐയാണ്. എന്നാൽ സീറോ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR ) വ്യവസ്ഥയിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് പരിമിതമായ പ്രോത്സാഹനങ്ങളുണ്ട്. യുപിഐ ഇടപാടുകൾക്കായി വലിയ വ്യാപാരികൾക്ക് 0.3 ശതമാനം MDR പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, RuPay ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് 0.9 ശതമാനം മുതൽ 2 ശതമാനം വരെയാണ്.

ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ യുപിഐ പേയ്‌മെന്റുകളുടെ നിരക്കുകൾ കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

No comments:

Post a Comment

ഫുഡ് വ്ലോഗർമാർ സൂക്ഷിക്കുക; വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകും, ഫുഡ് വ്ലോഗർ അറസ്റ്റിൽ

ന്യുയോർക്ക്:വില കൂടിയ വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ക്യാമറയുമായി റസ്റ്റോറൻ്റിൽ കയറി വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകുന്നത് പതിവാക്കിയ ...