പുതുപ്പാടി:ഷഹബാസ് കൊലപാതകത്തിലെ കുറ്റാരോപിതരായ രണ്ടു വിദ്യാർത്ഥി കൾ ക്കു പുതുപ്പാടി, ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ അഡ്മിഷൻ കൊടുത്തതിനെതിരെ പുതുപ്പാടി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,
ഇന്ന് രാവിലെ എംജിഎം ഹൈസ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചിന് ശുഹൈബ് മലപുറം,ഫുഹാദ് കൈതപൊയിൽ, അജ്‌നാസ്, സിനാൻ കൊട്ടാരക്കൊത്ത്, ഷംനാദ്,സുനീർ കെപി ഷാഫി വളഞ്ഞപാറ,അർഷിദ് നൂറാംതോട് എന്നിവർ നേതൃത്വം നൽകി.
പ്രതികളായ വിദ്യാർത്ഥികളെ അവിടെ മറ്റു വിദ്യാർത്ഥികൾക്ക് ഒപ്പം പഠിപ്പിക്കുന്ന സാഹചര്യം തുടരാൻ ആണ് സർക്കാരും സ്കൂളും ഇനിയും ശ്രമമെങ്കിൽ വലിയ സമരങ്ങളിലേക്ക് എം. എസ്.എഫ് കടക്കുമെന്ന് നേതാക്കൾ പറഞ്ഞു.
No comments:
Post a Comment