കൊച്ചി കടലിൽ അപകടത്തിൽപെട്ട എം.എസ്.സി എൽസ-3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം.പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.ഇതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് കുഫോസ് വിവരങ്ങൾ പുറത്ത് വിട്ടത്.
മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേരള മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു.
അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്ബത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും ഏതെല്ലാം തരത്തിൽ ബാധിച്ചെന്നറിയാനുള്ളതായിരുന്നു പഠനം. പഠനത്തിൻ്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ നിർദേശപ്രകാരം കുഫോസിലെ സെൻ്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ്റ് ആൻഡ് കൺസർവേഷനാണ് (സി.എ.ആർ.എം.സി) പഠനം നടത്തിയത്. സംഭവത്തിന്റെ റഫറൽ സ്റ്റേഷനായി പരിഗണിക്കപ്പെടുന്ന കൊച്ചി, അപകടത്തിൽപെട്ട കപ്പലിന്റെ പരിസരം, ആലപ്പുഴ തോട്ടപ്പിള്ളി, കൊല്ലം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും സാമ്ബിളുകൾ ശേഖരിച്ചത്.
ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ
സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്‌തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.
കൊല്ലം, ആലപ്പുഴ കടൽ മേഖലകളിൽ നിന്നാണ് പഠനത്തിന് സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തി. കാൽസ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നൽകും.
ഇക്കഴിഞ്ഞ മേയ് 25നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ എം.എസ്.സി എൽസ-3 അപകടത്തിൽപ്പെട്ടത്. കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
No comments:
Post a Comment