Wednesday, June 18, 2025

മഴക്കാലത്ത് കാർ കഴുകി വൃത്തിയാക്കേണ്ടതുണ്ടോ?

മഴക്കാലത്ത് നമ്മുടെ വാഹനങ്ങൾ കഴുകി വൃത്തിയാക്കി വെയ്ക്കേണ്ടതുണ്ടോ, പലരും ചോദിക്കുന്ന ചോദ്യമാണിത്.ഉണ്ട് എന്ന് തന്നെ യാണ് വിദഗ്ദർ പറയുന്നത്.മഴക്കാലത്തും നാം നന്നായി തന്നെ കുളിക്കാറില്ലേ... അത്  പോലെ തന്നെ നമ്മുടെ വാഹനങ്ങളെയും  പ്രത്യേകം സജ്ജരാക്കേണ്ടതുണ്ട്. മഴക്കാലമെന്നത് പൊതുവെ കാറുള്ളവർക്കൊന്നും അത്ര താത്പര്യമില്ലാത്ത സമയമാണ്. വേറൊന്നുമല്ല, ചെള്ളയും ചെളിയുമെല്ലാം തെറിച്ച് വാഹനങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേല്‍ക്കുന്നത് തന്നെയാണ് ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. മഴക്കാലത്ത് അങ്ങനെ കാറുകളൊന്നും കഴുകാൻ പലരും സമയം പാഴാക്കാറുമില്ല. എപ്പോഴെങ്കിലും രണ്ട് ദിവസത്തേക്ക് മഴ തോർന്ന് നിൽക്കുകയാണെങ്കിൽ പോലും പലർക്കും വണ്ടി കഴുകി വൃത്തിയാക്കാൻ മടിയാണ്. എപ്പോഴും മഴയല്ലേ, പിന്നെയെന്തിന് വണ്ടി കഴുകണം എന്ന ചോദ്യമാണ് പലർക്കുമുള്ളത്

മഴക്കാലത്ത് വാഹനം കഴുകണോ എന്നതിൽ ആർക്കും കൃത്യമായൊരു ധാരണയൊന്നുമില്ല താനും. ചിലരാകട്ടെ മഴ പെയ്യുന്നത് കണ്ടാൽ നേരെ പോർച്ചിൽ നിന്നും വണ്ടിയിറക്കി മഴയത്തിടും. അങ്ങനെ പോവുന്ന ചെളിയൊക്കെ പോയാൽ മതിയെന്ന മൈൻഡാണ് ഇത്തരക്കാർക്ക്. മഴകൊണ്ടാൽ വാഹനം വൃത്തിയാകില്ലെന്നത് ആദ്യമേ ഓർത്തുവെച്ചോ. മഴക്കാലത്ത് വാഹനം കഴുകേണ്ടതുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ഈ ലേഖനത്തിൽ വിശദീകരിക്കാൻ പോവുന്നത്.

മഴക്കാലത്ത് വാഹനം കഴുകേണ്ടതുണ്ടോയെന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരം വേണം എന്നുതന്നെയാണ്. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും വണ്ടി കഴുകുന്നതാണ് നല്ലത്. മൺസൂൺ സമയത്ത് പതിവായി കാർ വാഷ് ചെയ്യുന്നത് നിങ്ങളുടെ വാഹനത്തിന്റെ പെയിന്റ്, പെർഫോമൻസ്, മൊത്തത്തിലുള്ള ദീർഘായുസ് എന്നിവയെ സംരക്ഷിക്കും. കാറിന്റെ എക്സ്റ്റീരിയറിലാണ് മഴ ഏറ്റവുമധികം ആഘാതമേല്‍പ്പിക്കുന്നത്.മഴവെള്ളത്തിലെ അസിഡിക് മാലിന്യങ്ങൾ കാറിന്റെ പെയിന്റിലെ സംരക്ഷണാത്മകമായ ക്ലിയർ കോട്ടിനെ ഇല്ലാതാക്കുകയും മങ്ങലിനും കേടുപാടുകൾക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് കാറുകളുടെ പുറംഭാഗത്തെ വൃത്തിയുള്ളതായി നിർത്തുന്നത് വലിയ പ്രധാന്യം നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഒരു മഴക്കാലം കഴിയുമ്പോഴേക്കും കേടുപാട് വന്ന് വാഹനം നശിച്ചു തുടങ്ങും.മടിപിടിച്ചിരുന്നാൽ വണ്ടിയിൽ തുരുമ്പ് വരെ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുമെന്നതും ഓർമിക്കേണ്ടതാണ്. മഴക്കാലത്തെ ഡ്രൈവിംഗിൽ വെല്ലുവിളിയുണ്ടാക്കുന്ന മറ്റൊരു വിഷയമാണ് വിൻഡ്‌ഷീൽഡിൽ അഴുക്ക് പറ്റിപ്പിടിക്കുന്നത്. മുന്നിൽ പോവുന്ന വാഹനങ്ങളിൽ നിന്നും തെറിക്കുന്ന സാഹചര്യങ്ങളും മറ്റുമുണ്ടാവുന്നത് മൺസൂൺ കാലത്ത് പതിവാണല്ലോ. വീട്ടിലെത്തിയാലും ഇത് അപ്പാടെ ഉപേക്ഷിക്കുന്നതും പിന്നീട് പണിയാവും.
കാർ വാഷ് ചെയ്യുമ്പോൾ വിൻഡ്‌ഷീൽഡ് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നതോടൊപ്പം ഡ്രൈവിംഗിൽ കാഴ്ച്ച ഒരു തടസമാവുകയേയില്ല. മാത്രമല്ല, മഴക്കാലത്ത് വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ അടിയിലേക്ക് ചെളിയടിച്ച് കയറുന്നതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കേടുപാടുണ്ടാകും. കാർ കൃത്യമായി വാഷ് ചെയ്‌ത് സൂക്ഷിക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ നിന്നും മുക്തി നേടാനാവുംകാറിന്റെ എക്സ്റ്റീരിയർ കഴുകുന്നതിനോടൊപ്പം ഇന്റീരിയറിലും ശ്രദ്ധകൊടുക്കാൻ മറക്കരുത്. എക്സ്റ്റീരിയറിന് മാത്രമല്ല കേട്ടോ, ഇന്റീരിയറിനും പ്രത്യേക ശ്രദ്ധ വേണ്ട സമയമാണ് മഴക്കാലം. ഈർപ്പവും തണുപ്പും നിരന്തരമായി ഏൽക്കുന്നതിനാൽ കാറിനുള്ളിൽ പൂപ്പൽ ഉണ്ടാവാൻ കാരണമാവാറുണ്ട്. പ്രത്യേകിച്ച് ഇന്റീരിയർ നനഞ്ഞാലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പൊതുവേ കാണാറുള്ളത്.
കടപ്പാട് -

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...