താമരശ്ശേരി ഷിബില വധക്കേസിൽ പൊലീസ് താമരശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമാണുള്ളത്. ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിറാണ് കേസിലെ പ്രതി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് .
മാർച്ച് 19നാണ് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ പുതുപ്പാടി സ്വദേശി യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി ക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. ആക്രമണത്തിൽ ഭാര്യാ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
No comments:
Post a Comment