ന്യൂഡല്‍ഹി: നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജ് ആണ് സ്ഥാനാർഥി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.മലപ്പുറം നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു.മാർത്തോമ സഭാംഗമായ മോഹൻ ജോർജ് നിലവിൽ ബിജെപി അംഗമല്ല.ഉടന്‍ ബിജെപി അംഗത്വം സ്വീകരിച്ച് താമര അടയാളത്തിലാകും മത്സരിക്കുക.