തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയ അധ്യാപകന് അതേ വേദിയില്‍ മരിച്ചു. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകന് കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍വിളവീട്ടില്‍ എസ് പ്രഫുലന് (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. സ്കൂളില്‍നിന്നു വിരമിക്കുന്ന പ്രഫുലന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലന് യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവര്‍ത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയില്‍ ഇരുന്നു. നാലുവരി കവിത കൂടി പാടിയാണ് പ്രഫുലന് സീറ്റിലേക്ക് മടങ്ങിയത്. തുടര്‍ന്ന് മറ്റൊരധ്യാപകന് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Subscribe to:
Post Comments (Atom)
അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
താമരശേരി: താമരശ്ശേരിയിൽ അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...
-
സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
-
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍. സുഹൃ...
No comments:
Post a Comment