Sunday, May 25, 2025

കനത്ത മഴയിലും കാറ്റിലും മരം വീണ് കാർ തകർന്നു

താമരശ്ശേരി; വൈകിട്ടോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം വീണ് കാർ തകർന്നു.കോരങ്ങാട് വാപ്പനാംപൊയിൽ  റയ്സിന്റെ  നിർത്തിയിട്ട കാറിന്റെ മുകളിലാണ്  മരം ഒടിഞ്ഞു വീണത്.താമരശ്ശേരി പഞ്ചായത്തിൽ  രണ്ടാം വാർഡിൽ ആറ്റ് സ്ഥലത്താണ്  മരം ഒടിഞ്ഞുവീണ്  കാറും വൈദ്യുതി തൂണുകളും  തകർന്നത്. സ്ഥലം ഉടമയോട് നേരത്തെ മരം മുറിച്ചു മാറ്റാൻ പറഞ്ഞെങ്കിലും ഉടമയുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...