Sunday, May 25, 2025

മലയമ്മ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദമ്മാം: മലയാളി യുവതി സഊദിയിലെ ജുബൈലിൽ മരണപെട്ടു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട്
റുബീന (35) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപെട്ടത്.


എസ് എം എച്ച്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന, ആർ ഇ സി മുക്കം മുത്താലം അബ്ദുല്‍ മജീദ് (മണി) യുടെ ഭാര്യയാണ്.

മക്കൾ:അയാൻ അബ്ദുല്‍ മജീദ്, അംജദ് അബ്ദുല്‍ മജീദ് . ഞായറാഴ്ച ഉച്ചക്ക് ശേഷം മകൻ സ്കൂള്‍ വിട്ട് വന്നപ്പോള്‍ വീട്ടില്‍ നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുട്ടികളെ സ്കൂളില്‍ അയച്ചു വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം മൂലമാണ് മരണം. പിതാവ്: കരിമ്പലങ്ങോട്ട്അബൂബക്കർ, മാതാവ്: റംല

No comments:

Post a Comment

സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക ചലിച്ചതോടെ ജനം ചിതറി ഓടി

ബാങ്കോങ്: സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക  ചലിച്ചതോടെ ജനം ചിതറി ഓടി .രണ്ടു ദിവസമായി ‘മരിച്ചു’ കിടന്ന 65 വയസ്സു...