താമരശേരി: മദ്യലഹരിയിൽ ഭാര്യയെയും, മകളെയും ക്രൂരമായി മർദ്ദിച്ച അമ്പായത്തോട് സ്വദേശി നൗഷാദിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു.നസ്ജയുടെ പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഭർത്താവ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീട്ടിൽ നിന്നും കൊണ്ടുവന്നു.
ഭർത്താവിൻ്റെ ഉപദ്രവം സഹിക്കവയ്യാതെ മകളെയും കൊണ്ട് ചൊവ്വാഴ്ച അർദ്ധരാത്രി ഭാര്യയും, മകളും വീട് വിട്ട് ഇറങ്ങിയിരുന്നു.
അമ്പായത്തോട് അങ്ങാടിയിൽ എത്തിയ നസ്ജയെ നാട്ടുകാരാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
നൗഷാദിൻ്റെ പേരിൽ വധശ്രമവും, ജെ.ജെ ആക്ടിലെ വകുപ്പുകളുമടക്കം ചുമത്തിയാണ് കേസെടുത്തത്.ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരുക്കേറ്റിട്ടുണ്ട്. താമരശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര ആക്രമണങ്ങൾക്ക് ഇരയായത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അതിക്രമം ഉണ്ടായത്. മദ്യ ലഹരിയില്‍ വീടിന് അകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും തങ്ങളെ ഓടിച്ചതായി യുവതി വിശദമാക്കുന്നത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരുക്കേറ്റതായും നസ്ജ പറഞ്ഞു. മര്‍ദ്ദനം രണ്ട് മണിക്കൂറോളം നീണ്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇറങ്ങിയോടുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാല് ദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച
വൈകുന്നേരമാണ് ഇവർ വീട്ടില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം സഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഓടിയതെന്ന് നസ്ജ പറഞ്ഞു. നസ്ജയും മകളും വല്ല്യുമ്മ സുബൈദയും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
No comments:
Post a Comment