Wednesday, May 14, 2025

അച്ഛൻ ഓടിച്ച പിക്ക്‌അപ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ഒന്നര വയസ്സുകാരി മരിച്ചു😥

കോട്ടയം: അച്ഛൻ ഓടിച്ച പിക്ക്‌അപ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച്‌ പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു.കോട്ടയം അയർക്കുന്നം കോയിത്തുരുത്തില്‍ ബിബിൻ ദാസിന്റെ മകള്‍ ദേവപ്രിയ ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം. വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതാണ് അപകടത്തിനിടയാക്കിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...