Wednesday, May 28, 2025

പാലത്തിന് ഭൂമി വിട്ടു നൽകി, കർഷക ന്റെ ഉള്ള ഭൂമി പുഴയെടുക്കുന്നു

പൂനൂർ: പാലത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയ കർഷകന്റെ ഉള്ള ഭൂമി യും പുഴയെടുക്കുന്നു.ഉണ്ണികുളം, കാന്തപുരം,ചോയിമഠം പാണ്ടിക്കടവിൽ മുഹമ്മദിനാണ് പരോപകാരം ദുരിതമായി മാറുന്നത്.പൂനൂർ പുഴയിൽ കരിങ്കൊറ്റിക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ആവശ്യത്തിനാണ് മുഹമ്മദ് തന്റെ ഭൂമി വിട്ടു നൽകിയത്.പാലത്തിന്റെ പില്ലർ പണിക്കായി ഭൂമി താഴ്ത്തി യതോടെ സമീപ മുള്ള കാർഷിക വിളഭൂമി ഇടിഞ്ഞു നിലം പൊത്തി.മഴളശക്തമാവുന്നതോടെ ബാക്കി ഭൂമി ഇനിയും ഇടിഞ്ഞു പുഴയിൽ പതിക്കാൻ തുടങ്ങി.പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകരിൽ ഒരാളായ മുഹമ്മദിന്റെ തെങ്ങ്, കവുങ്ങ്,വാഴ ചെറു കൃഷി കളെല്ലാം ഇടിഞ്ഞു പുഴയിൽ പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ച യാണുളളത്.പാലം പണി തുടങ്ങും മുമ്പ് തന്നെ സംരക്ഷണ ഭിത്തി കെട്ടു മെന്ന വാഗ്ദാനമാണ് ലംഘിച്ചത് പെട്ടത്.അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവം ഉള്ള ഭൂമി കൂടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരനടങ്ങുന്ന കുടുംബം.മഴശക്തമാവുകയും പുഴ കരകവിഞ്ഞ് ഒഴുകുകയും ചെയ്യുന്ന തോടെ ഇടിഞ്ഞു വീണതിന് സമീപ മുള്ള ഭൂമി കൂടി ഇടിഞ്ഞു പുഴയിൽ പതിക്കും.ഓരോദിവസവും മണ്ണ് ഇടിഞ്ഞു പുഴയിൽ പതിക്കുന്ന കാഴ്ച യാണ് നാട്ടുകാർ കാണുന്നത്.ഈ കർഷക ന്റെ കണ്ണുനീരിന് ആര് ഉത്തരവാദിത്വം ഏറ്റെക്കുമെന്ന വലിയൊരു ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...