Wednesday, May 7, 2025

ജങ്കാറിൽകയറാൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണംവിട്ട് പുഴയിൽവീണു, കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കോഴിക്കോട്: ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാന്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ വീണു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിച്ചത്. കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു"

ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

കാറിലുണ്ടായിരുന്നവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ചാലിയം കോസ്റ്റല്‍ എസ്‌ഐ പി. ഹരീഷ്, കെ. രാജേഷ്, പി. മിഥുന്‍, ഹാരിസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. ക്രെയിന്‍ എത്തിയാണ് കാര്‍ പുഴയില്‍നിന്നെടുത്തത്."
 
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...