കണ്ണൂരിൽ വിവാഹവീട്ടില്‍നിന്ന് കവര്‍ന്ന 30 പവനോളം ആഭരണങ്ങള്‍ വീടിനരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലിയേരിയിലെ ചൂരക്കാട്ട് മനോഹരന്റെ മകന്‍ അര്‍ജുനന്റെ ഭാര്യ ആര്‍ച്ചയുടെ ആഭരണങ്ങളാണ് വീടിനോട് ചേര്‍ന്ന് തെക്കുഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. വിവാഹദിവസം അലമാരയില്‍ വച്ച ആഭരണങ്ങള്‍ ബന്ധുക്കളെ കാണിക്കാനായി രണ്ടാം തീയതി തുറന്നു നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് തുണിസഞ്ചിയില്‍ ആഭരണങ്ങള്‍ ഉപേക്ഷിച്ചതായി കണ്ടത്. ഒന്‍പത് വള, നാല് മാല, ബ്രേസ്‌ലറ്റ്, മോതിരം ഇവയാണ് സഞ്ചിയിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങള്‍ മുഴുവന്‍ തിരികെ ലഭിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ നഷ്ടപ്പെട്ട ദിവസത്തെ വിരലടയാള പരിശോധനയില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. കണ്ടെടുത്ത ആഭരണങ്ങള്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
No comments:
Post a Comment