റിയാദ്: ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം അടുത്തവർഷം. പൊതു അവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു.
നിലവില്‍ 19 വർഷം ജയിലില്‍ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത വർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. പന്ത്രണ്ട് തവണ മാറ്റി വെച്ച കേസിലാണ് ഒടുവില്‍ സുപ്രധാന വിധി പുറത്തുവരുന്നത്. സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ല്‍ അറസ്റ്റിലാകുന്നത്.
കേസില്‍ സൗദി പൗരന്റെ ബന്ധുക്കള്‍ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറിയിരുന്നു. കേസില്‍ സൗദി കുടുംബം മാപ്പു നല്‍കിയെങ്കിലും കുറ്റത്തിനുള്ള ശിക്ഷയാണ് തടവുകാലം. അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ ഉള്‍പ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
No comments:
Post a Comment