Sunday, May 11, 2025

*ഹജ്ജ്-കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി*

റിയാദ്: ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘത്തിൽ 172 പേരാണുള്ളത്. ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 4.22ന് ഇറങ്ങി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങി. 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പടെ 172 പേരാണ് സംഘത്തിലുള്ളത്.

സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫങദ് അഹമ്മദ് സൂര്യയും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഉൾപ്പടെ എത്തി.പിന്നീടവർ ബസുകളിൽ മക്കയിലേക്ക് പോയി. വിപുലമായ സൗകര്യങ്ങളാണ് തീർത്ഥാടകൾക്കായി ഒരുക്കിയിട്ടുള്ളത്



 

No comments:

Post a Comment

റഹീമിന് തടവ് 20 വര്‍ഷം തന്നെ; ശരിവെച്ചു അപ്പീല്‍ കോടതി.

റിയാദ്: റഹീമിന് തടവ് 20 വര്‍ഷം തന്നെ വിധി. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കീഴ്‌കോടതി വിധി ശരിവെച്ച്‌ അ...