Sunday, May 11, 2025

സൂക്ഷിക്കുക, കുടുംബം കലങ്ങും,ചാറ്റ് ജിപിടി ഭര്‍ത്താവിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തി; വിവാഹമോചനത്തിന് കേസുമായി ഭാര്യ

ഗ്രീസ്:ഭര്‍ത്താവിന്റെ അവിഹിതബന്ധം കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് വെളിപ്പെടുത്തിയെന്ന അവകാശവാദവുമായി ഒരു സ്ത്രീ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നു. ഗ്രീക്ക് സിറ്റി ടൈംസ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുരാതന കാലം മുതല്‍ നിലവിലുള്ള, കാപ്പി കുടിച്ച കപ്പുകളിലെ അവശിഷ്ട പാറ്റേണുകള്‍ വായിച്ച് ഭാവി പ്രവചിക്കുന്ന ടാസിയോഗ്രാഫി എന്ന രീതിയുടെ ആധുനിക രൂപത്തിനായാണ് ഈ സ്ത്രീ ചാറ്റ്ജിപിടിയുടെ സഹായം തേടിയത്. പന്ത്രണ്ട് വര്‍ഷത്തിലേറെയായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഈ സ്ത്രീ, തന്റെയും ഭര്‍ത്താവിന്റെയും കാപ്പി കപ്പുകളിലെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ചാറ്റ്ജിപിടിയില്‍ അപ്ലോഡ് ചെയ്ത് അവ വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.തനിക്ക് ലഭിച്ച എഐയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സ്ത്രീ അവകാശപ്പെടുന്നത്. ഭര്‍ത്താവ് കുടുംബം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു യുവതിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് എഐ സൂചിപ്പിച്ചതായി അവര്‍ പറയുന്നു. ‘E’ എന്ന ആദ്യ അക്ഷരമുള്ള ഒരു നിഗൂഢ സ്ത്രീയെ ഭര്‍ത്താവിന്റെ ”വിധി പങ്കാളി”യായി എഐ ചാറ്റ്‌ബോട്ട് ചൂണ്ടിക്കാണിച്ചതായും അവര്‍ അവകാശപ്പെട്ടു. സ്വന്തം കപ്പ് വായിച്ചപ്പോള്‍ വിശ്വാസവഞ്ചനയെയും ഗാര്‍ഹിക പ്രശ്‌നങ്ങളെയും കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്.

സംഭവത്തെക്കുറിച്ച് ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് സംസാരിച്ച ഭര്‍ത്താവ്, ഭാര്യയുടെ അവകാശവാദങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളി. വൈറല്‍ ട്രെന്‍ഡുകളോട് അമിതമായ താല്‍പര്യമുള്ളവരാണ് ഭാര്യയെന്നും അദ്ദേഹം ആരോപിച്ചു. ”ഞാന്‍ അത് വെറും അസംബന്ധമാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളി. പക്ഷേ അവര്‍ അത് ഗൗരവമായി എടുത്തു. അവര്‍ എന്നോട് വീട് വിട്ടു പോകാന്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ വിവാഹമോചനം നേടുകയാണെന്ന് ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു, തുടര്‍ന്ന് എനിക്ക് ഒരു അഭിഭാഷകനില്‍ നിന്ന് ഒരു കോള്‍ വന്നു. അപ്പോഴാണ് ഇത് വെറും ഒരു തമാശയല്ലെന്ന് എനിക്ക് മനസ്സിലായത്,” ഭര്‍ത്താവ് പറഞ്ഞു.

ഭര്‍ത്താവ് തന്റെ അവകാശവാദങ്ങളെ ഗൗരവമായി എടുക്കാത്തതിനാല്‍ മൂന്ന് ദിവസത്തിന് ശേഷം ഔദ്യോഗികമായി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഭാര്യ ഒരിക്കല്‍ ഒരു ജ്യോതിഷിയെ സമീപിച്ച് നടത്തിയ പ്രവചനങ്ങള്‍ ഉപേക്ഷിക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്ത ഒരു പഴയ സംഭവം ഭര്‍ത്താവ് ഓര്‍മ്മിച്ചു.

ഈ കേസില്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ഇപ്പോള്‍ നിയമപരമായി ഇടപെട്ടിട്ടുണ്ട്. നിയമപരമായ തെളിവായി എഐ-സൃഷ്ടിച്ച കോഫി കപ്പ് വായനയെ കോടതിയില്‍ സ്വീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

No comments:

Post a Comment

റഹീമിന് തടവ് 20 വര്‍ഷം തന്നെ; ശരിവെച്ചു അപ്പീല്‍ കോടതി.

റിയാദ്: റഹീമിന് തടവ് 20 വര്‍ഷം തന്നെ വിധി. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കീഴ്‌കോടതി വിധി ശരിവെച്ച്‌ അ...