നാവായിക്കുളത്ത് മരം ഒടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. കുടവൂര്‍ എന്‍.എന്‍.ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റിസ്‌വാന (7) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഒന്നരവയസുള്ള സഹോദരി വീടിനു പിറകില്‍ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടെത്തിയതായിരുന്നു ബാലിക. കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ റിസ്‌വാന ഓടിയെത്തിയതോടെ മരം ദേഹത്ത് വീഴുകയായിരുന്നു. റിസ്‌വാനയുടെ സഹോദരി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.