മംഗളുരൂ: ബണ്ട്വാൾ താലൂക്കിലെ കംബോഡി ഇറക്കോടിയിൽ മണൽ ഇറക്കുന്നതിനിടെ പിക്കപ്പ് ഡ്രൈവർക്ക് വെട്ടേ്റ് മരിച്ചു
ചൊവ്വാഴ്ച രാവിലെയാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. കോൽത്തമജലിലെ 35 വയസ്സുകാരനായ റഹീം ആണ് വെട്ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. മണൽ ലോഡിംഗും, അത് വിവിധ സ്ഥലങ്ങളിൽ എത്തിച്ചുനൽകുന്ന ജോലികളും ദിവസവും ചെയ്യുന്ന ഡ്രൈവറായിരുന്നു റഹീം.
രാവിലെ പതിവുപോലെ റഹീം തന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ്, അജ്ഞാതരായ രണ്ട് പേർ ഒരു ബൈക്കിൽ സംഭവസ്ഥലത്തേക്ക് എത്തിയത്. അവർ റഹീമിനെ അതിക്രൂരമായി വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകി. ഈ ആക്രമണത്തിൽ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ റഹീമിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല
No comments:
Post a Comment