Monday, May 26, 2025

നിലമ്പൂർ;‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്‌ യുഡിഎഫ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.കളമശ്ശേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന്റെ പേരില്‍ അന്തിമ തീരുമാനത്തിലെത്തിയത്. വി.ഡി സതീശനാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായതോടെ പിവി അൻവർ സമ്മർദ്ദത്തില്‍. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചരണം ഏറെ യാണ്.നിലവില്‍ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കുന്ന അൻവറിന്റെ പരാമർശങ്ങളില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയിലാണ്. അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ, ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിലും കോണ്‍ഗ്രസിന് അതൃപ്‌തിയുണ്ട്. അൻവർ യുഡിഎഫിന്റെ വിജയം ഉറപ്പാക്കി കരുത്ത് തെളിയിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...