Friday, May 2, 2025

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം

താമരശ്ശേരി: മെഡിക്കൽ കോളേജിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ അത്യാഹിത വിഭാഗം അടച്ചിട്ടതിനാൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ചികിത്സക്കായി എത്തുന്നവരുടെ പ്രയാസം പരിഹരിക്കണം.

താമരശ്ശേരി: മലയോരമേഖലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന താമരശ്ശേരി താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാൻ അധികൃതർ കാണിക്കുന്ന അലംഭാവം രോഗികൾ ക്ക് മാത്രമല്ല ആശുപത്രി ജീവനക്കാർ ക്കും ദുരിതമായി മാറുന്നു.ഇവിടെ നിന്നും നിത്യേന  നിരവധി രോഗികളെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത്.അടിസ്ഥാന സൗകര്യമുണ്ടായിട്ടും വിദഗ്ദ ഡോക്ടർമാരുടെ കുറവുമൂലമാണ് പലരും മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നത്.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചിട്ട സാഹചര്യത്തിൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി അധികാരികൾ സ്വീകരിച്ചാൽ മലയോര മേഖലയിലെ രോഗികൾക്ക് ഏറെ ആശ്വാസമാവും.ഇവിടെയെത്തുന്ന മഹാഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്.മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം അടച്ച തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്നവർക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.ഇത് പലർക്കും താങ്ങാനാവാത്ത ബാധ്യത വരുത്തി വയ്ക്കും എന്ന ആശങ്കയിലാണ് പലരും.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...