Monday, May 5, 2025

വ്യാജ വാർത്തകൾ,അപകീർത്തി കേസ്: ഷാജൻ സ്‌കറിയ അറസ്റ്റിൽ

അപകീർത്തി കേസിൽ മറുനാടൻ മലയാളി യൂ ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റിൽ. മാഹി സ്വദേശി ഗാന വിജയൻ എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. തിരുവനന്തപുരം കൊടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജനെ അറസ്റ്റ് ചെയ്തത്.

നിലവിൽ ഷാജനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹണി ട്രാപ്പ് അടക്കമുള്ള തട്ടിപ്പുകൾ നടത്തിയെന്നാണ് ഗാന വിജയനെതിരെ മറുനാടൻ മലയാളി നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അപകീർത്തികരമായ വാർത്ത നൽകിയതിൽ നേരത്തെയും ഷാജനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു."

No comments:

Post a Comment

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാ...