Friday, May 2, 2025

ഭാര്യാ മാതാവിന്‍റെ മരണമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു, വിമാനത്തിൽ വെച്ച് നെഞ്ചുവേദന; പ്രവാസി മരിച്ചു

ഭാര്യാ മാതാവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളി നിര്യാതനായി. യുകെയിലെ ബേസിംഗ്‌സ്റ്റോക്കില്‍ താമസിക്കുന്ന ഫിലിപ്പ് കുട്ടിയാണ് മരിച്ചത്.ലണ്ടന്‍-ദില്ലി വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന് വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കുകയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഈ മാസംമാസം 20ന് നാട്ടില്‍ എത്താനായി ഫിലിപ്പ് കുട്ടി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഭാര്യാ മാതാവിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു.ചിങ്ങവനം കോണ്ടൂര്‍ സ്വദേശിയാണ്. ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലില്‍ തിയേറ്റര്‍ നഴ്സായ സജിനിയാണ് ഭാര്യ. മകള്‍ ഡോ. റിച്ചു ഓസ്ട്രേലിയയില്‍ ആണ്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...