Thursday, May 8, 2025

ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന് എന്നെ വിളിക്കരുത്'-ആസിഫ് അലി"

ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നത് വിജയിച്ച പല മനുഷ്യരെക്കുറിച്ചുമുള്ള വിലയിരുത്തലുകളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള പ്രയോ​ഗമാണ്. സിനിമയെ സംബന്ധിച്ച് ​ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ വിജയം നേടിയ അഭിനേതാക്കളെക്കുറിച്ചും ഇത്തരത്തില്‍ പറയാറുണ്ട്. വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ചലച്ചിത്ര താരം ഈ പ്രയോ​ഗം ഒരു ഡയലോ​ഗ് ആയി പറയുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ആസിഫ് അലി ഒരു വേദിയില്‍ പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ താന്‍ ആ​ഗ്രഹിക്കുന്നില്ല എന്നതാണ് അത്. ഇന്നലെ പുറത്തിറങ്ങിയ തന്‍റെ പുതിയ ചിത്രം സര്‍ക്കീട്ടിന്‍റെ പ്രചരണാര്‍ഥം ഒരു സ്കൂളില്‍ നടത്തിയ മീറ്റ് ആന്‍ഡ് ​ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. അവതാരകന്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന് ആസിഫ് അലിയെ വിശേഷിപ്പിച്ചിരുന്നു. അപ്പോഴായിരുന്നു ആസിഫിന്‍റെ പ്രതികരണം. 

No comments:

Post a Comment

സെല്‍ഫിയെടുക്കാം' ഭര്‍ത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് നവവധു, നാട്ടുകാർ ഭർത്താവിനെ രക്ഷപ്പെടുത്തി

കർണാടക:സെല്‍ഫിയെടുക്കാം' എന്ന് പറഞ്ഞ് നിര്‍ത്തിയ ഭര്‍ത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് നവവധു, സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാർ ഭർത്ത...