Sunday, May 4, 2025

ഭരണാധികാരികളോട് സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വമെന്നുംമോദിയേയും അമിത് ഷായേയും ശത്രുക്കളായി കാണുന്നില്ലെന്നും -ഹക്കീം അസ്ഹരി

മുസ്‌ലിം ലീഗ് ഭരണത്തിലുണ്ടായിട്ട് മുസ്‌ലിംകൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഭരണാധികാരികളോട് സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വമെന്നും മോദിയേയോ അമിത് ഷാേയയോ ആരേയും ഞങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്ന്  അബ്ദുൾ ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കാന്തപുരത്തോടൊപ്പം ഹക്കീം അസ്ഹരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്ദർശിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.ഭരണാധികാരികളോട് സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ തത്വമെന്നും മോദിയേയോ അമിത് ഷാേയയോ ആരേയും ഞങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്ന് കാന്തപുരം എ.പി.  അബ്ദുൾ ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കാന്തപുരത്തോടൊപ്പം ഹക്കീം അസ്ഹരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്ദർശിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.രാഷ്ട്രീയത്തിൽ, വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത സമുദായങ്ങൾ ഒറ്റപ്പെടുകയാണെന്ന തോന്നൽ ഉണ്ടാകും. അത്തരം പ്രവണതകളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. മതം, സംസ്കാരം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയും വിഭജിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തോട് ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ സർക്കാറുകളുമായി ഒരു സഹകരണവും പാടില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല.ആരെയും ഞങ്ങൾ ശത്രുക്കളായി കണക്കാക്കുന്നില്ല. ഭരണാധികാരികളുമായി സഹകരിക്കുക എന്നതാണ് ഇസ്ലാമിക തത്വം. കേരളത്തിൽ മെട്രോ ഉദ്ഘാടനം ചെയ്യാൻ വരുന്നത് പ്രധാനമന്ത്രിയാണ്. അവിടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം എന്താണ്? ഭരണാധികാരി എല്ലാ ജനങ്ങളുടെയും ഭരണാധികാരിയാണ്'- ഹക്കീം അസ്ഹരി വ്യക്തമാക്കി.

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് സർക്കാറിൽ നിന്ന് കാര്യമായ ഒന്നും ലഭിക്കുന്നില്ലെന്നും കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വകുപ്പും വഖഫ് ബോർഡും ഉദാരമായി ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുസ്‌ലിം ലീഗ് ഭരണത്തിലുണ്ടായിട്ട് മുസ്‌ലിംകൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയെ ചേർത്ത് പിടിക്കുന്ന മുസ്‌ലിം ലീഗ് നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് 'സുന്നികൾ വേറിട്ട് നിൽക്കണമെന്നാണ് സമസ്തയുടെ നിലപാട്. കേരള മുസ്‌ലിംകളിൽ ഏകദേശം 90 ശതമാനം പേരും സുന്നികളാണ്. ജമാഅത്ത് പോലുള്ള സംഘടനകളെ വേറിട്ട് നിർത്തണം. അവരെ ഉൾപ്പെടുത്തുന്നത് അപകടകരമാണ്' എന്നായിരുന്നു മറുപടി.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...