Saturday, May 10, 2025

പാകിസ്താനുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി കേന്ദ്രം

പാകിസ്താനുമായുള്ള വെടിനിർത്തലിന് ധാരണയായതായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിർത്തൽ നിലവിൽ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന് പാകിസ്താന്റെ ഡയറക്ടേഴ്സ് ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണിൽ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാർഗവും സമുദ്രത്തിലൂടെയും ഉള്ള പൂർണവെടിനിർത്തലിന് ഇരുവരും തമ്മിൽ തീരുമാനത്തിലെത്തിയതായും ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നതായും വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...