Saturday, May 10, 2025

പൂവന്റെ വില കേട്ട് ഞെട്ടണ്ട,പള്ളിയില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച പൂവൻ കോഴി ലേലത്തില്‍ പോയത് 1,25,101 രൂപയ്ക്ക്

കോട്ടയം: ഒരു പൂവൻ കോഴിക്ക് പൊന്നും വില നൽകിയാലും എത്രവരും, ഏറിയാൽ ഒരു ആയിരം രൂപ, അല്ലെങ്കിൽ ഒരു ആയിത്തി അഞ്ഞൂറ്....,എന്നാൽ ഒരു ലക്ഷത്തിലധികം വിലക്ക്. പൂവൻ വിറ്റ് പോയന്ന് കേട്ടാലോ,സത്യം തന്നെ...നട്ടാശ്ശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയില്‍ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴിയാണ്   1,25,101 രൂപക്ക് ലേലത്തില്‍ പോയത്.പൊൻപള്ളി പള്ളിയില്‍ ഇടവകയുടെ മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ 133ാമത് ഓർമപ്പെരുന്നാളാചരണത്തിലാണ് ലേലം നടന്നത്.

ഇടവകാംഗമായ സോണി ജേക്കബ് രാമനാമൂലയിലാണ് പൂവനെ സ്വന്തമാക്കിയത്.

നിരവധി പൂവൻ കോഴികളെ ലേലത്തിന് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ എത്തിക്കാറുണ്ട്. ലേലം ആരംഭിക്കുമ്ബോള്‍ ആദ്യത്തെ കോഴിക്കാണ് വൻ തുക വിളിക്കുക. 100 രൂപയില്‍ തുടങ്ങി ആയിരവും പതിനായിരവും കടക്കും. കഴിഞ്ഞ വർഷം 60,000 രൂപക്കാണ് പൂവൻകോഴിയുടെ ലേലം ഉറപ്പിച്ചത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...