Wednesday, April 23, 2025

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

താമരശ്ശേരി: ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ആലിക്കോയ മാതൃകയായി.

ഇന്നലെ രാത്രിയോടെ തൻ്റെ ഓട്ടോ കഴുകി വൃത്തിയാക്കുമ്പോഴാണ് സീറ്റിനടിയിലായി പേഴ്സ് കണ്ടെത്തിയത്.പേഴ്സിൽ നിന്നും ലഭിച്ച വിവിധ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷമാണ് ഉടമയെ കണ്ടെത്തിയത്.
തുടർന്ന് താമരശ്ശേരി ട്രാഫിക് എസ് ഐ രാധാകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിൽ ഉടമയായ ഈങ്ങാപ്പുഴ എലോക്കര സ്വദേശിനി ലില്ലിക്കുട്ടി പേഴ്സ് ഏറ്റുവാങ്ങി

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...