"ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ വീടിനു മുമ്പിൽ പടക്കം പൊട്ടിച്ചതിന് ദുരൂഹതയില്ലെന്ന് പൊലീസ്. നാട്ടുകാരായ മൂന്നു യുവാക്കളാണ് പടക്കം പൊട്ടിച്ചത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. സുഹൃത്തുക്കളായ മൂന്നു യുവാക്കളോടും പടക്കം പൊട്ടിച്ചതിൻ്റെ കഥ വിവരിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നു.
സ്വന്തം വീടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിടും."
No comments:
Post a Comment