ബംഗളൂരു: പഹൽഗാമിലെ ഭീക്രരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടകയിൽ റോഡിൽ നിറയെ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചു വർഗ്ഗീയ കലാപത്തിന് പദ്ധതിയിട്ട കേസിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗിയിലെ ജഗത് സർക്കിൾ, സാത്ത് ഗുംബാദ് എന്നിവയുൾപ്പെടെ നിരവധി ജംഗ്ഷനുകളിലെ റോഡുകളിൽ ആണ് പാകിസ്ഥാൻ പതാകയുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വെള്ളിയാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. ആക്രമണത്തിൽ സന്തിഷിച്ചു പ്രദേശത്തെ മുസ്ലിംകൾ ആണ് പാക് പതാക സ്ഥാപിച്ചത് എന്നാണ് ആദ്യം ആരോപണം ഉയർന്നത്. എന്നാല്പിന്നീട് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ ആണ് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ആറ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവരാണ് പതാക വച്ചതെന്നു വ്യക്തമായതോടെ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി.
സ്റ്റിക്കറുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ഈ പ്രവൃത്തി നഗരത്തിലെ വർഗീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്ന ആശങ്കയോടെ പ്രാദേശിക അധികാരികൾ പെട്ടെന്ന് നടപടി എടുക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ ആണ് പതാക റോഡിൽ പതിച്ചത് എന്നാണ് ബജ്റംഗ്ദൾ പറയുന്നത്.
No comments:
Post a Comment