Saturday, April 26, 2025

വേനലവധി; ഗ്രാമങ്ങളിൽ കുട്ടിക്കടകൾ സജീവം

പുതുപ്പാടി: മധ്യവേനലവധിക്ക് സ്കൂൾ പൂട്ടിയതോടെ  ഗ്രാമങ്ങളിലും വഴിയോരങ്ങളിലും കുട്ടിക്കടകൾ സജീവമായി.
 കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന അച്ചാർ മുതൽ വിവിധയിനം ഫ്രൂട്സുകൾ ഉപ്പിലിട്ടതുവരെ ഇവിടങ്ങളിൽ ലഭിക്കും.
 പടക്കങ്ങളും നറുക്കുകളും  ഉൾപ്പെടെ  വിവിധയിനം വ്യത്യസ്തങ്ങളായ രുചിക്കൂട്ടാണ് ആവശ്യക്കാരെയും കാത്തിരിക്കുന്നത്.
 തുടർച്ചയായി പെയ്യുന്ന മഴ  കുട്ടി കച്ചവടക്കാരെ  അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
 ഒറ്റക്കും  കൂട്ടമായുമാണ് പലരും കച്ചവടം നടത്തുന്നത്.
ചെറിയ കുട്ടികൾ ഇത്തരം കടകളിൽ ഇരിക്കുന്നതും കച്ചവടം നടത്തുന്നതും കാണാൻ നല്ല രസമാണ്
 വീട്ടുകാരുടെ പരിപൂർണ്ണ പ്രോത്സാഹനവും പിന്തുണയും സഹായവും ഇവർക്കുണ്ട്.
 കഴിഞ്ഞ റംസാനിനും പെരുന്നാളിനും ഈ കഴിഞ്ഞ ഈസ്റ്ററിനും വിഷുവിനും കിട്ടിയ തുക സ്വരൂപിച്ചു കൊണ്ടാണ് പലരും കച്ചവടം നടത്തുന്നത്.
പഴയ സാരികൊണ്ടും  കവുങ്ങിൻ ചീള കൊണ്ടും മറിച്ച ഈ കുട്ടി കടകൾ പ്രഭാത സമയം മുതൽ നേരം ഇരുട്ടുന്നത് വരെ സജീവമാണ്.ജില്ലയിൽ  വിവിധ  ഗ്രാമങ്ങളിലും ഇത്തരത്തിൽ നിരവധി കുട്ടി കച്ചവടം കാണാൻ കഴിയും.
 ആധുനിക സംവിധാനത്തിൽ  ഗൂഗിൾപേ, ഫോൺപേ സൗകര്യവും ചിലയിടങ്ങളിലുണ്ട്. 
 ഈ കുട്ടി കച്ചവടക്കാർക്ക് പലർക്കും ഈ കച്ചവടത്തിന് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ട്.
 കച്ചവടത്തിൽ നിന്നും ലഭിക്കുന്ന ലാഭം ഉപയോഗിച്ച് തുടർ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ  ചിലർ ചില കുട്ടികൾ ശ്രമിക്കുമ്പോൾ പോക്കറ്റ് മണിക്ക് വീട്ടുകാരെ ആശ്രയിക്കാതെ കഴിയാനാണ് മറ്റു ചില കച്ചവടക്കാർ ഇറങ്ങിയത്.
 അതേസമയം കച്ചവടത്തിൽ നിന്നും കിട്ടുന്ന ഒരു തുക ഏതെങ്കിലും പൊതു ആവശ്യത്തിനും ചാരിറ്റിക്കും വേണ്ടി ചെലവഴിക്കണമെന്ന് ഉദ്ദേശത്തോടെ കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്.
 കച്ചവടക്കാർ കുട്ടികളാണെങ്കിലും വലിയ കച്ചവടക്കാരെ പോലും വെല്ലുന്ന വിധത്തിലുള്ള കച്ചവട തന്ത്രമാണ് ഈ കുട്ടി കച്ചവടക്കാർ നടത്തുന്നത്.
ഇത്തരം കുട്ടി കച്ചവടത്തിലൂടെ സാമ്പത്തിക ലാഭത്തിന് പുറമെ കുട്ടികളുടെ ഭാവി ജീവിതം കൂടി ഉണ്ടാക്കാൻ സാധിക്കുമെന്നും മൊബൈൽ ഫോണിനും മറ്റും അടിമപ്പെടാതെ കുട്ടികളുടെ ഒഴിവു സമയം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു.ചിലകുട്ടികൾ സഹോദരൻ മാരുടെയും രക്ഷിതാക്കളുടെയും ഗൂഗിൾ പേ,ഫോൺപേ അക്കൗണ്ടുകൾ പ്രയോജനപ്പെടുത്തി യും കച്ചവടം സജീവമാക്കുന്ന കാഴ്ചകളും ഏറെയാണ്.മദ്രസ പഠനം കഴിഞ്ഞ ശേഷമാണ് പലരും കച്ചവടം നടത്തുന്നത്

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...