Thursday, April 24, 2025

പശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍

മണ്ണാര്‍ക്കാട്: പശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പശുവിനെ കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
രാത്രിയില്‍ തൊഴുത്തില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തല്‍. മറ്റ് ശരീരാവശിഷ്ടങ്ങള്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിയിരുന്നു. കുന്തംപോലെയുള്ള ആയുധം കൊണ്ട് പശുവിനെ കുത്തികൊന്നശേഷമാണ് കാലുകള്‍ മുറിച്ചെടുത്തതെന്ന് കണ്ടെത്തിയിരുന്നു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...