Friday, April 25, 2025

മുൻ വൈരാഗ്യം,പത്താം ക്ലാസുകാരനെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമർദ്ദിച്ചു

മലപ്പുറം: മുൻ വൈരാഗ്യം തീർക്കാൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമർദ്ദിച്ചു പരുക്കേൽപിച്ചു. മലപ്പുറം മൂർക്കനാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീനെയാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരുക്കേറ്റ മുബീൻ  പറഞ്ഞു.

മുബീനെ ആക്രമിച്ചതിനു ശേഷം വിദ്യാർത്ഥികൾ തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . മുബീന്റെ കണ്ണ് അടിച്ചു പൊളിച്ചിട്ടുണ്ടന്ന് ഓഡിയോ സന്ദേശത്തിൽ വിദ്യാർഥികൾ പറയുന്നു."
 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...