Friday, April 25, 2025

പഹല്‍ഗ്രാം ഭീകരാക്രമണം; ഫേസ്ബുക്ക് പോസ്റ്റിട്ട ലീഗ് നേതാവിനെതിരേ കേസ്

കാസര്‍ഗോഡ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്.  കാസര്‍കോഡ് ജില്ലാ മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിന് എതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ കലാപമുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎന്‍എസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കുറ്റം മുസ്ലിംകളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സംഭവത്തിന് പിന്നില്‍ നിഗൂഡത മണക്കുന്നുവെന്നും ഇതിന് പിന്നില്‍ സംഘപരിവാരമാണെന്നുമായിരുന്നു ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് ആരോപണം. എന്നാല്‍, നിലവില്‍ ഈ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമല്ല.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...