താമരശേരി: ചുരം എട്ടാം വളവിന് സമീപത്തു നിന്നും യുവാവ് കൊക്കയിലേക്ക് വീണ് സാരമായി പരുക്കേറ്റു.. മലപ്പുറം മക്കരപ്പറമ്പ സ്വദേശി ഫായിസ് (32) ആണ് കൊക്കയിലേക്ക് വീണത്.ഇന്നലെ
വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം കാക്കവയലിൽ പോകുകയായിരുന്ന 6 അംഗ സംഘത്തിൽപ്പെട്ട ഫായിസ് മൂത്രമൊഴിക്കാനായി ഇറങ്ങി സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഫയർഫോഴ്സും, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി യ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment