സുൽത്താൻബത്തേരി: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ബന്ദിപൂർ കടുവ സങ്കേതം ഡയറക്ടറാണ് ഇക്കഴിഞ്ഞ 18ന് സത്യവാങ്മൂലം നൽകിയത്. നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദൽ പാത എന്ന നിലയിൽ 75കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ. എച്ച് 766 പൂർണമായും അടിച്ചിടാമെന്നാണ് ഡയറക്ടർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ദേശീയ പാത 766ൽ ചിക്ക ബർഗി വളളുവാടി ബദൽപാത, ഈ റൂട്ടിൽ എലവേറ്റഡ് പാത, തുരങ്ക പാത എന്ന രീതിയിൽ നിർദ്ദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ കർണാടകയുടെ ഈ സത്യവാങ്മൂലം ദേശീയ പാതയിൽ നിലനിൽക്കുന്ന രാത്രി യാത്ര നിരോധനം നീങ്ങി കിട്ടുമെന്ന കേരളത്തിൻ്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും കേരള, കർണാടക സർക്കാറുകളോടും യോജിച്ച് തീരുമാനമെടുത്തു പറയാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടയിൽ ബന്ദിപ്പൂർ കടുവാ സങ്കേതം ഡയറക്ടർ നൽകിയ സത്യവാങ്‌മൂലം ഇരുട്ടടിയായിരിക്കുകയാണ്. 2009 ആഗസ്റ്റിലാണ് ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിൽ 19 കിലോമീറ്റർ ദൂരത്തിൽ രാത്രി ഒൻപത് മുതൽ രാവിലെ ആറ് മണി വരെ രാത്രിയാത്ര നിരോധിച്ചത്
Subscribe to:
Post Comments (Atom)
ഇന്ത്യയില്‍ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രി മമതാ ബാനര്‍ജി, പിണറായി വിജയന് ഒരു കോടി യിലധികം
ചന്ദ്രബാബു നായിഡുവാണ് പട്ടികയില്‍ മുന്നില്‍. 931 കോടി രൂപയിലധികം ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ ഏറ്റവും ആസ്തി കുറവ് ബംഗാള്‍ മുഖ്യമന്ത്രി ...
-
സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
-
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍. സുഹൃ...
No comments:
Post a Comment