Friday, March 21, 2025

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

ഡൽഹി: ഇന്ത്യന് പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിലും (ഭെല്) പാകിസ്താന്റെ ചാരൻ.പണത്തിന് വേണ്ടി ഔദ്യോഗിക രഹസ്യങ്ങള് പാകിസ്താന് ചോര്ത്തിക്കൊടുത്തതിന് ഭെല് സീനിയര് എന്ജിനീയര് ദീപ് രാജ് ചന്ദ്രയെ അറസ്റ്റ്ചെയ്തു. കേന്ദ്ര, സംസ്ഥാന, സൈനിക ഇന്റലിജന്സ് ഏജന്സികള് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള് വലയിലായത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ ആശയവിനിമയ സംവിധാനങ്ങള്, റഡാര് സാങ്കേതികവിദ്യകള്, ഉല്പ്പാദന സംവിധാനങ്ങള്, സുരക്ഷാ ക്രമീകരണങ്ങള് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങള് ഇയാള് പങ്കുവച്ചതായും കണ്ടെത്തി. വിവരങ്ങള് കൈമാറാനായി വാട്ട്സ്‌ആപ്പ്, ടെലിഗ്രാം പോലുള്ള എന്ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള് ആണ് ഇയാള് ഉപയോഗിച്ചത്. നേരിട്ടുള്ള ആശയവിനിമയത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സമര്ത്ഥമായി ഇമെയില് ഡ്രാഫ്റ്റുകള് സൃഷ്ടിക്കുകയും ലോഗിന് ക്രെഡന്ഷ്യലുകള് പങ്കിടുകയും ചെയ്തതായും കണ്ടെത്തി.

പാക് ചാരസംഘത്തിന് വിവരങ്ങള് കൈമാറുന്നതിന് പ്രത്യുപകാരമായി ഇയാളുടെ ക്രിപ്റ്റോകറന്സി അക്കൗണ്ടില് വന്തോതില് പണവും എത്തി. ഇതിനായി ഒന്നിലധികം വ്യാജ അക്കൗണ്ടുകളും ഇയാള് സൃഷ്ടിച്ചിട്ടുണ്ട്.

ചന്ദ്രയുടെ ഇടപെടലുകളില് സംശയമുണ്ടായതോടെ ഏതാനും ആഴ്ചകളായി ഇയാള് സൈനിക ഇന്റലിജന്സിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ്ചെയ്ത ഇയാളെ പൊലിസ് ചോദ്യംചെയ്തുവരികയാണ്. ചന്ദ്രയുടെ ലാപ്ടോപ്പും മൊബൈല് ഫോണുകളും പിടിച്ചെടുത്തു.

ഉത്തര്പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ചന്ദ്ര ബെംഗളൂരുവിലെ മതിക്കെരെയിലാണ് താമസിച്ചിരുന്നത്. മൂന്ന് വര്ഷത്തോളമായി ഇയാള് ചാരവൃത്തിയില് ഏര്പ്പെട്ടിരുന്നതായും ഇന്റലിജന്സ് വൃത്തങ്ങള് വെളിപ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ ചാരവൃത്തിയാണ് നടന്നതെന്നാണ് അധികൃതര് പറയുന്നത്.

കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ആശയവിനിമയ ഉപകരണങ്ങള്, റഡാര് സാങ്കേതികവിദ്യകള്, ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങള്, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങള് എന്നിവയുള്പ്പെടെയുള്ള നൂതന ഇലക്‌ട്രോണിക് സംവിധാനങ്ങള് നിര്മിക്കുന്ന സുപ്രധാനവും അതീവ തന്തപ്രധാനവുമായ സ്ഥാപനമാണ് ഭെല്. ബഹിരാകാശ ഇലക്‌ട്രോണിക്സ്, ഉപഗ്രഹ സംയോജനം, ആഭ്യന്തര സുരക്ഷാ പരിഹാരങ്ങള് എന്നിവയിലും ഭെല് കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. അതിനാല് ഭെല്ലിലെ വിവരങ്ങള് ചോര്ന്നത് ദേശീയ സുരക്ഷയെ വലിയതോതില് അപകടത്തിലാക്കാന് സാധ്യതയുണ്ട്. ശത്രുക്കളുടെ കൈകളില് അത്തരം വിവരങ്ങള് എത്തുന്നത് സായുധ സേനയുടെ പ്രവര്ത്തന മികവിനെ അപകടത്തിലാക്കുകയും പരിമിതികള് പുറത്താകുകയുംചെയ്യും. സീനിയര് എന്ജിനീയറായ ദീപ് രാജ് ചന്ദ്ര ചോര്ത്തിയ രഹസ്യവിവരങ്ങളുടെ വ്യാപ്തിയും ദേശീയ സുരക്ഷയെ ഇത് എത്രത്തോളം ബാധിച്ചേക്കാം എന്നതും സൈന്യം വിലയിരുത്തിവരികയാണ്.സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന പ്രവണത അടുത്ത കാലത്തായി വർധിച്ചു വരുന്നതായി റിപ്പോർട്ട്.കേന്ദ്രസര്ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കാണ്പൂരിലെ ട്രൂപ്പ് കംഫര്ട്ട്സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂര് ഓര്ഡനന്സ് ഫാക്ടറി ജൂനിയര് മാനേജര് തസ്തികയിലുള്ള വികാസ് കുമാര് (38) എന്നയാള് കഴിഞ്ഞദിവസം ചാരവൃത്തി കേസില് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരനും സമാന കേസില് പിടിലായത്.

No comments:

Post a Comment

ഇന്ത്യയില്‍ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രി മമതാ ബാനര്‍ജി, പിണറായി വിജയന് ഒരു കോടി യിലധികം

ചന്ദ്രബാബു നായിഡുവാണ് പട്ടികയില്‍ മുന്നില്‍. 931 കോടി രൂപയിലധികം ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ ഏറ്റവും ആസ്തി കുറവ് ബംഗാള്‍ മുഖ്യമന്ത്രി ...