Tuesday, March 18, 2025

മയക്ക് മരുന്നു ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്

താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണം.വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബില(23)യെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന (42)എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽകോളേജ് ആസ്പത്രി യിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്

No comments:

Post a Comment

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: യഥാര്‍ഥ പ്രതി അബ്ദുള്ളയല്ല.

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. ചെമ്ബകപ്പള്ളി ഹംല...