Tuesday, March 18, 2025

ജീവനെടുക്കുന്ന ലഹരി:അരും കൊലയില്‍ നടുങ്ങി പുതുപ്പാടി

പുതുപ്പാടി:ലഹരിയിൽ ജീവനെടുക്കുന്ന  അരും കൊലകളിൽ  നടുങ്ങി പുതുപ്പാടി നിവാസികൾ.മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നടുക്കത്തില്‍ നിന്ന് മുക്തമാവും മുമ്പെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് മലയോരമേഖല.ഈങ്ങാപ്പുഴക്കടുത്ത് കക്കാട് നാക്കലംപാട് ഇന്ന് നടന്ന അരുംകൊല വിശ്വസിക്കാനാവാതെ നാട്ടുകാർ വിറങ്ങലിച്ചു നിൽക്കുകയാണ്.ഭർത്താവ് യാസിറിന്റെ കത്തിക്ക് ഇപ്രാവശ്യം ഇരയായ ത് ഭാര്യ ഈങ്ങാപ്പുഴ കക്കാട് ഷിബിലയാണ്.

വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെ സ്നേഹിച്ചു വിവാഹം കഴിച്ച്  ഒരുമിച്ചു കഴിയുകയായിരുന്നു ഇരുവരും.യുവാവിന്റെ നിരന്തരമായ ലഹരി ഉപയോഗംമൂലം സഹികെട്ട് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു ഷിബില.ഉപദ്രവം പതിവായതോടെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.അതിനിടേയാണ് ഇന്ന് വെെകിട്ട് തന്നോടൊപം വരണമെന്നാവശ്യപ്പെട്ട് യുവാവ് ഷിബിലയുടെ വീട്ടിൽ എത്തിയത്.ഭർത്താവിനൊപ്പം പോവാൻ തയ്യാറാവാത്തതിനെ തുടർന്ന് വാക്ക് തർക്കത്തിന് കാരണമായി.ഇതിനിടയിൽ ഷിബലയെയും, മാതാപിതാക്കളേയും വെട്ടിപ്പരുക്കേൽപിച്ചു കാറിൽ കടന്നു കളയുകയായിരുന്നു.രാത്രി ഏറെ വൈകിയും പ്രതിയെ പിടികൂടാൻ പോലീസും നാട്ടുകാരും രംഗത്തുണ്ട്.അക്രമത്തിന് ശേഷം യാസിര്‍ എസ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുകയായിരുന്നു.പെട്രോൾ പമ്പ് ജീവനക്കാർക്ക് സംശയം തോന്നിയ തോടെ യാണ് രക്ഷപ്പെട്ടത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...